Kodanchery

കോടഞ്ചേരി തുഷാരഗിരി റോഡിൽ ടോറസ് പോസ്റ്റിൽ ഇടിച്ച് അപകടം

കോടഞ്ചേരി : കോടഞ്ചേരി തുഷാരഗിരി റോഡിൽ വൈദ്യരുപടിയിൽ ഹോട്ട് മിക്സുമായി വന്ന മൾട്ടി ആക്സിൽ ടോറസ് ഇലക്ട്രിക് പോസ്റ്റുകളിൽ തട്ടി അപകടം. അടിവാരം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസിന്റെ മുൻപിലത്തെ ടയർ പൊട്ടിയതാണ് അപകട കാരണം.

മെയിൻ ലൈൻ കടന്നുപോകുന്ന രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടിയതിനാൽ ഈ ഭാഗത്ത് വൈദ്യുതി വിതരണം മുടങ്ങിയിരിക്കുകയാണ്. സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്കിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button