Kerala

സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി കൊറോണ വൈറസ്; രോഗമുക്തരായത് 27 പേര്‍, കേരളത്തില്‍ ഇതുവരെ രോഗമുക്തി നേടിയത് 127 പേര്‍!

തിരുവനന്തപുരം: സംസ്താനത്ത് ഏഴു പേര്‍ക്ക് കൂടി കൊറോണ വൈറസ ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. കാസര്‍കോട് ജില്ലകളിലെ മൂന്നുപേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ രണ്ടു പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ടുപേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്.

അഞ്ചുപേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടതെന്ന് മന്ത്രി അറിയിച്ചു. ഇതില്‍ രണ്ടുപേര്‍ കണ്ണൂരിലും മൂന്നുപേര്‍ കാസര്‍കോടും ഉള്ളവരാണ്. ഇത് കൂടാതെ 27 പേര്‍ രോഗമുക്തരായതായി മന്ത്രി അറിയിച്ചു. ഇന്ന് 27 പേരുടെപരിശോധനാ ഫലമാണ് നെഗറ്റീവായത്.

കാസര്‍ഗോഡ് ജില്ലയിലുള്ള 17 പേരുടേയും കണ്ണൂര്‍ ജില്ലയിലുള്ള ആറുപേരുടേയും കോഴിക്കോട് ജില്ലയിലുള്ള രണ്ടുപേരുടേയും എറണകുളം, തൃശൂര്‍ ജില്ലകളിലുള്ള ഓരോരുത്തരുടേയും ഫലമാണ് നെഗറ്റീവായത്. കേരളത്തില്‍ കോവിഡ് 19 ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേരാണ് രോഗമുക്തി നേടിയതെന്നും മന്ത്രി അറിയിച്ചു

Related Articles

Leave a Reply

Back to top button