KeralaThamarassery

തിരുവമ്പാടി: കോവിഡ് 19 പശ്ചാത്തലത്തിൽ പരമ്പരാഗത ചടങ്ങുകളില്ലാതെ കേരളത്തിൽ ദുഃഖ വെള്ളി ആചരിച്ചു.

ക്രിസ്തുവിന്റെ പീഡാസഹനത്തിന്റേയും കുരിശു മരണത്തിന്റേയും അനുസ്മരണയിൽ ദേവാലയങ്ങളിൽ രാവിലെ വിശുദ്ധ കുർബ്ബാനയും പീഡാനുഭവ വായനയും നടന്നു.

വിശ്വാസികളൂടെ പങ്കാളിത്തത്തോടെയുള്ളകുരിശിന്റെ വഴി ശുശ്രൂഷ ഇത്തവണ ഒഴിവാക്കിയിരുന്നു.

ദേവാലയങ്ങളില്‍ നടന്ന പ്രാര്‍ത്ഥനകളില്‍ വൈദികരും ശുശ്രൂഷകരുമടക്കം അഞ്ച് പേരില്‍ കൂടുതല്‍ പങ്കെടുത്തില്ല.

ചടങ്ങുകള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ തത്സമയം വിശ്വാസികള്‍ക്ക് കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു.

വിവിധ ദേവാലയങ്ങളിൽ രാവിലെ ദിവ്യബലിയും ഉച്ചയ്‌ക്കുശേഷം കുരിശിന്റെ വഴി ശുശ്രൂഷയും നടന്നു.

തിരുവനന്തപുരം പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ ആര്‍ച്ച്‌ ബിഷപ്പ് സൂസപാക്യവും പട്ടം മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്സ് ഹൗസ് ചാപ്പലില്‍ മലങ്കര കത്തോലിക്കാ സഭാ തലവൻ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കൊവിഡ് ബാധിതര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.

താമരശ്ശേരി മേരീ മാതാ കത്തീഡ്രലിൽ ബിഷപ്പ് റെമിജിയൂസ് ഇഞ്ചനാനിയിലും
കോഴിക്കോട് മദർ ഓഫ് ഗോഡ് കത്തീഡ്രലിൽ ബിഷപ്പ് വർഗീസ് ചക്കാലക്കലും ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

സീറോ മലബാർ സഭാ ആസ്ഥാനമായ കൊച്ചി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സഭാ തലവൻ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ശുശ്രൂഷകൾ നിർവഹിച്ചു.

മലങ്കര ഓർത്തഡോക്സ് സഭാതലൻ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ പരുമല പള്ളിയിലാണ് ശുശ്രൂഷകൾ നിർവഹിച്ചത്.

മലങ്കര യാക്കോബായ സഭാ ആസ്ഥാനമായ എറണാകുളം പുത്തൻകുരിശിൽ ശ്രേഷ്ട കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചു

📝THIRUVAMBADY NEWS

Related Articles

Leave a Reply

Back to top button