Thiruvambady

കേരള കർഷക യൂണിയന്റെ ശബ്ദം ഡൽഹി കർഷക സമര വേദിയിൽ

തിരുവമ്പാടി: കേരള കർഷക യൂണിയൻ ( എം) പ്രതിനിധികൾ ഡൽഹി കർഷക സമര കേന്ദ്രമായ സിങ്കുവിലെത്തി കേരള കർഷകരുടെ പിന്തുണയും അഭിവാദ്യങ്ങളും അറിയിച്ചു. കർഷക യൂണിയൻ (എം )മണ്ഡലം പ്രസിഡന്റ്‌ ജോസ് പൈമ്പിള്ളിയുടെ നേതൃത്വത്തിലുള്ള സംഘമാണ്, കേരള കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡന്റ് ടി. എം. ജോസഫിൽ നിന്നും പതാക സ്വീകരിച്ച് ഡൽഹി ഹരിയാന അതിർത്തിയായ സിങ്കുവിലെത്തി അഭിവാദ്യങ്ങൾ അർപ്പിച്ചത്.

സമര ഭൂമിയിലെ പ്രധാന വേദിക്ക് ചുറ്റുമായി അഭിവാദ്യപ്രകടനം നടത്തിയ ശേഷം ആ വേദിയിൽ വച്ച് ജോസ് പൈമ്പിള്ളിൽ സമരഭടൻമാരെ അഭിസംബോധന ചെയ്യുകയും കേരള കർഷക യൂണിയൻ (എം) ന്റെ എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തു. സമരത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയുടെ സൗത്ത് ഇന്ത്യൻ കോ ഓർഡിനേറ്റർ പി.ടി. ജോൺ ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കുകയും പ്രസംഗം ഹിന്ദിയിലേക്ക് മൊഴി മാറ്റുകയും ചെയ്തു.

യൂത്ത് ഫ്രണ്ട് (എം) മുക്കം മണ്ഡലം പ്രസിഡന്റ്‌ നിർമൽ ദേവസ്യ, മുതിർന്ന നേതാക്കളായ ഗുർണാം സിംഗ് ചൗദുനി, ഡോ. സുദർശൻ പാൽ, ബൽബീർ സിംഗ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Back to top button