Kodanchery

കോടഞ്ചേരി ഗവ കോളേജിൽ ഇൻഡക്ഷൻ പ്രോഗ്രാം നടത്തി

കോടഞ്ചേരി : കോടഞ്ചേരി ഗവ. കോളേജിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമുള്ള ഓറിയന്റേഷൻ പ്രോഗ്രാമിന്റെയും നവീകരിച്ച ഫിസിക്സ് ലാബിന്റെയും ഉദ്ഘാടനം ലിന്റോ ജോസഫ് എം എൽ എ നിർവഹിച്ചു.

പരിപാടിയുടെ ഭാഗമായി കഴിഞ്ഞ അക്കാദമിക വർഷം വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ഡോ ഇബ്രാഹിം വൈ സി, ഡോ സുമ എംവി, ഡോ മോഹൻദാസ് എ, ഡോ റഫീഖ്, ഡോ മഞ്ജുഷ കെ ടി, പ്രൊഫ. ഷബീബ് പി കെ, പ്രൊഫ. ഷിബു കെ ജെ, പ്രൊഫ ഉസ്മാൻ എം കെ, ഡോ ഹനീഷ് പി, സുഹൈലി ഫാറൂഖ്, ജോയ് പി എം, അഷ്‌റഫ്‌ കെ പി, അഞ്ജിത് കൃഷ്ണ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button