Kodanchery

കണ്ണോത്ത് സെൻറ് ആന്റണീസ് യു പി സ്കൂളിലെ ചിൽഡ്രൻസ് ഫോറസ്റ്റിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കോടഞ്ചേരി :കണ്ണോത്ത് സെൻറ് ആൻറണീസ് യു.പി സ്കൂളിൽ ഒയിസ്ക ഇൻറർനാഷണലിന്റെ നേതൃത്വത്തിൽ നട്ടുവളർത്തിയ വൃക്ഷത്തൈകൾ ഉൾക്കൊള്ളുന്ന ചിൽഡ്രൻസ് ഫോറസ്റ്റിന്റെ സിൽവർ ജൂബിലി ആഘോഷം പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആയിഷക്കുട്ടി സുൽത്താൻ ഹെഡ്മിസ്ട്രസ് ഷില്ലി മാത്യുവിന് വൃക്ഷതൈ നൽകി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ഷിൻജോ തൈയ്ക്കൽ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് മുൻ പ്രധാന അധ്യാപിക ത്രേസ്യ ടീച്ചറിനെ ഒയിസ്ക പുതുപ്പാടി ചാപ്പ്റ്റർ അംഗം ബേബി പാറയ്ക്കൽ ആദരിച്ചു. വ്യക്ഷതൈ നട്ട പൂർവ്വ വിദ്യാർത്ഥി പ്രതിനിധി സനീഷ് സെബാസ്‌റ്റ്യനെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. പ്രസ്തുത ചടങ്ങിൽ വെച്ച് വിദ്യാലയ അങ്കണത്തിൽ ഒരുക്കുന്ന ‘സ്പാരോ ഗാർഡന്റെ ‘നിർമ്മാണ ഉദ്ഘാടനം ഒയിസ്ക ചീഫ് കോർഡിനേറ്റർ നളിനാക്ഷൻ നിർവ്വഹിച്ചു.

ചടങ്ങിൽ വെച്ച് മുഖ്യാതിഥി ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത് സ്കൂൾ മാഗസിൻ പ്രകാശനം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി മാത്യു സ്വാഗതവും പി റ്റി എ പ്രസിഡന്റ് സജി വർഗീസ് ആശംസയും സ്റ്റാഫ് സെക്രട്ടറി രാജേഷ് ചാക്കോ നന്ദിയും അർപ്പിച്ചു.

Related Articles

Leave a Reply

Back to top button