Kodanchery

ഒരപ്പുങ്കൽ അംഗനവാടിയിൽ പ്രവേശനോത്സവം നടത്തി

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ അംഗനവാടി കുട്ടികളുടെ പുതിയ അദ്ധ്യയനവർഷത്തിലേക്കുള്ള പ്രവേശനോത്സവം നടന്നു . നാളെയുടെ ഭാവിവാഗ്ദാനങ്ങളായ പിഞ്ചോമനകളെ വാർഡു മെമ്പറുടെയും ALMC അംഗങ്ങളുടെയും നേതൃത്വത്തിൽ മധുരം നൽകികൊണ്ട് സ്വാഗതം ചെയ്തു.

യോഗത്തിൽ എ.എൽ. എ. സി പ്രസിഡന്റ് ജോസഫ് കുമ്മിണിയിൽഅദ്ധ്യക്ഷത വഹിച്ചു . വാർഡ് മെമ്പർ ലിസി ചാക്കോ പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു. അംഗൻവാടി വർക്കർ ജിഷ ജോർജ്ജ് സ്വാഗതം ആശംസിച്ചു.ALMC സെക്രട്ടറി ജോജോ പള്ളിക്കാമഠത്തിൽ, രാമൻകുട്ടി നെരാടി മലയിൽ ,ജിസ വെട്ടിക്കുഴി, ഷീനാ മാളിയേക്കൽ ,സാലി പുളിമൂട്ടിൽ ,ജിൽസ് പുതിയടത്ത്, റോസിലി
ചക്യാത്ത്, ജിനു കൊല്ലംപറമ്പിൽ, ഹെൽപർ സൗമ്യ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Related Articles

Leave a Reply

Back to top button