Kodanchery
നിർത്തിയിട്ടിരുന്ന ബസിന്റെയും പിക്കപ്പിന്റെയും ചില്ല് സാമൂഹ്യവിരുദ്ധർ കല്ലെറിഞ്ഞ് തകർത്തു

കോടഞ്ചേരി: നാരങ്ങാത്തോട് അങ്ങാടിയിൽ നിർത്തിയിട്ടിരുന്ന ബസിന്റെയും, പൂളപാറയിൽ ഉടമസ്ഥന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന പിക്കപ്പിന്റെയും ചില്ല് സാമൂഹ്യവിരുദ്ധർ എറിഞ്ഞ് തകർത്തു.ഇന്ന് അർദ്ധരാത്രിയിൽ 12.00 മണിയോടെയാണ് പിക്കപ്പിന്റെ ചില്ല് എറിഞ്ഞുതകർത്തത്.
12.30 ടെ യാണ് ബസിന്റെ ചില്ല് എറിഞ്ഞ് തകർത്തത്. ബസ് ജീവനക്കാർ ബസിനുള്ളിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് എഴുന്നേറ്റ് വന്നപ്പോഴേക്കും അക്രമികൾ സ്ഥലം വിട്ടതായി ജീവനക്കാർ പറഞ്ഞു.
വർഷങ്ങളായി നാരങ്ങാത്തോട് വഴി കോഴിക്കോടിന് സർവീസ് നടത്തുന്ന ബസാണിത്. രണ്ടു വാഹനത്തിന്റെ ഉടമകളും കോടഞ്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.






