Kodanchery

മുണ്ടൂർ പാലം നിർമ്മാണത്തിന് ഇൻവെസ്റ്റിഗേഷൻ ആരംഭിച്ചു

കോടഞ്ചേരി: മുണ്ടൂർ പാലം പൊളിച്ചു പണിയുന്നതിനായി ഇൻവെസ്റ്റിഗേഷൻ ആരംഭിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുണ്ടൂർ കണ്ടപ്പൻചാൽ നിവാസികൾ കോടഞ്ചേരിയുമായി ബന്ധപ്പെടുന്ന മുണ്ടൂർ പാലം പുനർ നിർമ്മിക്കുന്നതിനായി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചിരുന്നു.

കാലപ്പഴക്കം കൊണ്ട് തകരാറിലായ ഈ പാലം പുനർ നിർമ്മിക്കണമെന്നുള്ള പ്രദേശവാസികളുടെ ആവശ്യം ശക്തമായിരുന്നു. വനത്തിലോ കൂരോട്ടുപാറയിലോ ശക്തമായ മഴ പെയ്താൽ പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകുന്നത് പതിവാണ്. ഉടനെ പാലത്തിന്റെ നിർമ്മാണം ആരംഭിക്കും എന്ന് പ്രതീക്ഷയിലാണ് ഇവിടുത്തെ ജനങ്ങൾ.

Related Articles

Leave a Reply

Back to top button