Kodanchery

നെല്ലിപ്പൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

കോടഞ്ചേരി:നെല്ലിപ്പൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂളിൽ 2026-27 അധ്യയന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രവേശനോത്സവം സംഘടിപ്പിച്ചു. നവാഗതരായ വിദ്യാർഥികൾക്ക് ഊഷ്മളമായ വരവേൽപ്പാണ് സ്കൂൾ ഒരുക്കിയത്.
പി.ടി.എ. പ്രസിഡന്റ് സാബു അവണ്ണൂർ അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ വിൽസൺ തറപ്പേൽ ഉദ്ഘാടനം ചെയ്തു. പുതിയതായി പ്രവേശനം നേടിയ വിദ്യാർഥികൾക്ക് സമ്മാനപ്പൊതികളും മധുരപലഹാരങ്ങളും വിതരണം ചെയ്തു.

ഏഴാം ക്ലാസിൽ നിന്ന് യു.എസ്.എസ്. സ്കോളർഷിപ്പ് നേടിയ നവാഗതരായ വിദ്യാർഥികളെ മെമെന്റോ നൽകി ആദരിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് കൂടുതൽ നിറപ്പകിട്ടേകി.

സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിക്ക് ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. എം പി ടി എ പ്രസിഡൻ്റ് അനു ജോർജ് ആശംസകൾ നേർന്നു. ലിനറ്റ് ജോസഫ് നന്ദി രേഖപ്പെടുത്തി. അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്ത പരിപാടി പുതിയ അധ്യയന വർഷത്തിന് ആവേശകരമായ തുടക്കമായി.

Related Articles

Leave a Reply

Back to top button