Kodanchery

കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പ്രവേശനോത്സവം നടത്തി

​ കോടഞ്ചേരി:പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

ഹെഡ്മാസ്റ്റർ റോഷിൻ മാത്യു ചടങ്ങിൽ പങ്കെടുത്തവർക്ക് സ്വാഗതം ആശംസിച്ച ചടങ്ങിൽ ​സ്കൂൾ മാനേജർ ഫാ. ബിനു പുളിക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
​വാർഡ് മെമ്പർ റീന ബിജു പ്രവേശനോത്സവത്തിന്റ ഉദ്ഘാടനം നിർവ്വഹിച്ചു. പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ കലാ-കായിക കഴിവുകളെയും സർഗ്ഗാത്മകതയെയും പ്രോത്സാഹിപ്പിക്കാൻ വിദ്യാലയ അന്തരീക്ഷത്തിന് സാധിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.

പുതിയതായി എത്തിയ വിദ്യാർത്ഥികൾക്കുള്ള സ്കൂളിന്റെ ഉപഹാര സമർപ്പണവും ഉദ്ഘാടക നിർവ്വഹിച്ചു.ചടങ്ങിൽ പിടിഎ പ്രസിഡന്റ് അഭിലാഷ് ജേക്കബ്, സ്റ്റാഫ് പ്രതിനിധി രാജേഷ് മാത്യു, വിദ്യാർത്ഥി പ്രതിനിധി അയന സുനിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജോസ് ജോസഫ് ചടങ്ങിൽ പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി. തുടർന്ന് നടന്ന മധുരപലഹാര വിതരണത്തോടെയാണ് പരിപാടികൾ അവസാനിച്ചത്.

Related Articles

Leave a Reply

Back to top button