Kerala

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 378 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 378 ആയി. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കണ്ണൂര്‍ രണ്ട്, പാലക്കാട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നു വന്നയാളാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്.

അതിനിടെ ഇന്ന് 19 പേര്‍ക്ക് രോഗം ഭേദമായി. കാസര്‍കോട് 12, പത്തനംതിട്ട മൂന്ന്, തൃശ്ശൂര്‍ മൂന്ന്, കണ്ണൂര്‍ ഒരാള്‍ക്കുമാണ് രോഗം ഭേദമായത്. നിലവില്‍ 178 പേരാണ് ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് ആകെ 112183 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 111468 പേര്‍ വീട്ടിലും 715 പേര്‍ ആശുപത്രിയിലുമാണ്. 86 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15683 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 14829 സാമ്പിളുകള്‍ നെഗറ്റീവായി എന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Back to top button