Thiruvambady
ജനകീയ ഭിഷഗ്വരരെ ആദരിച്ചുകൊണ്ട് റോട്ടറി മിസ്റ്റിമെഡോസ് പുതിയ പ്രവര്‍ത്തന വർഷത്തെ പ്രവര്‍ത്തനങ്ങൾക്ക് തുടക്കം കുറിച്ചു
തിരുവമ്പാടി: ഡോക്ടേഴ്സ് ദിനമായ ജൂലൈ ഒന്നിന് നെല്ലിപ്പൊയിലിന്റെ ജനകീയ ഡോക്ടറും വിമല ഹോസ്പിറ്റലിന്റെ സാരഥിയുമായ ഡോക്ടർ പ്രഭാകരയെയും അദ്ദേഹത്തിന്റെ സഹധർമ്മിണിയും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോക്ടർ രേണുക പ്രഭാകറിനെയും ആദരിച്ചുകൊണ്ട് റോട്ടറി മിസ്റ്റി മെഡോസ് തിരുവമ്പാടി തങ്ങളുടെ 2024-25 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ചടങ്ങിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, റോട്ടറി അസിസ്റ്റന്റ് ഗവർണർ സുകുമാരൻ, വാർഡ് മെമ്പർ ബിജി കേഴപ്ലാക്കൽ, റോട്ടറി മിസ്റ്റി മെഡോസ് പ്രസിഡണ്ട് P.T ഹാരിസ്, സെക്രട്ടറി ഡോ: ബെസ്റ്റി ജോസ്, റോട്ടറി ഭാരവാഹികളായ ഡോ: എൻ.എസ് സന്തോഷ്, ജോസഫ് മൂത്തേടത്ത്, മറ്റ് പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.