Mukkam
ഓടതെരു മാടമ്പ്രം വളവിൽ പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

മുക്കം : കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ കാരശ്ശേരി ഓടതെരു മാടമ്പ്രം വളവിൽ പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. രാവിലെ 11 മണിക്ക് ആയിരുന്നു അപകടം സംഭവിച്ചത്. അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് തെന്നി മാറി ബൈക്കിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ഓടത്തൊരു കൂടാംകഴിയിൽ മമ്മദിൻ്റെ മകൻ ജംഷീറിനെ എന്റെ നെല്ലിക്കപറമ്പ് സന്നദ്ധ സേന സേനാംഗങ്ങൾ ഉടൻ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടർ ചികിത്സയ്ക്ക് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്ഥിരം അപകടം മേഖലയാണിവിടം മുമ്പും നിരവധി അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.







