Thiruvambady

തുമ്പച്ചാൽ റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം; ദമ്പതികൾക്ക് ഗുരുതര പരിക്ക്

തിരുവമ്പാടി : പുല്ലുരാംപാറ, കാളിയാംപുഴ – ഇരുമ്പകം റോഡിൽ തുമ്പച്ചാൽ ഭാഗത്ത് വെച്ച് കെ എസ് ആർ ടി സി ബസിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് 15 അടി താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. തോട്ടുമുഴി സ്വദേശികളായ ഓണാട്ട് റോയ്. ഭാര്യ ഷൈനി എന്നിവർക്കാണ് പരിക്കേറ്റത്.

ഇവർ കോഴിക്കോട് മെഡി : കോളേജിൽ ചികിൽസയിലാണ്. .ഇന്നലെ വൈകുന്നേരം 4 മണിയോടുകൂടിയാണ് അപകടം നടന്നത്. ഓടിക്കൂടിയ നാട്ടുകാരും വഴിയാത്രക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

തിരുവമ്പാടി -ആനയ്ക്കാംപോയിൽ റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാലാണ് കാളിയാംപുഴയിൽ നിന്നും തുമ്പച്ചാൽ വഴി വാഹനങ്ങൾ വഴി തിരിച്ചു വിടുന്നത്. വേണ്ടത്ര വീതി ഇല്ലാത്ത റോഡായതിനാൽ ചെറു വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടുന്നത് പതിവാണ്. കാളിയാംപുഴ ഭാഗത്തെ കലുങ്കുകളുടെ പണി ദ്രുതഗതിയിൽ പൂർത്തിയാക്കി ഗതാഗതം പുന:സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button