PulluramparaThiruvambadyVideos
ട്രൈബൽ കോളനികളിൽ ജില്ലാ ഭരണകൂടത്തിന്റെ വിഷു കിറ്റ് വിതരണം ചെയ്തു

തിരുവമ്പാടി: ജില്ലയിലെ മുഴുവൻ ട്രൈബൽ കോളനികളിലും വിഷുവിനോടനുബന്ധിച്ച് പ്രത്യേക കിറ്റ് വിതരണം ചെയ്യണമെന്ന ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം പച്ചക്കറി പലവ്യഞ്ജന കിറ്റുകളുടെ പഞ്ചായത്തുതല വിതരണ ഉദ്ഘാടനം പ്രസിഡന്റ് പി ടി അഗസ്റ്റിൻ നിർവഹിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 99 ഓളം ട്രൈബൽ കുടുംബങ്ങൾക്ക് പദ്ധതിപ്രകാരം കിറ്റുകൾ നൽകി
ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സബിത സുബ്രമണ്യം, റോബർട്ട് നെല്ലിക്കതെരുവിൽ, വില്ലേജ് ഓഫീസർ മാർട്ടിൻ, എസ് ടി പ്രമോട്ടർ ശ്യാം കിഷോർ, യൂത്ത് കോ-ഓഡിനേറ്റർ പി.ജെ ജിബിൻ, കെ ഡി ആന്റണി, ജെസ്റ്റിൻ, ഫസൽ, എന്നിവർ പങ്കെടുത്തു.











