Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 41 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് ഇന്നലെ നടത്തിയ 43 പേരുടെ ആർ ടി പി സി ആർ പരിശോധനയിൽ 10 പേർക്കും ഇന്ന് പുന്നക്കൽ സ്കൂളിൽ വച്ച് നടത്തിയ 37 പേരുടെ ആന്റിജൻ പരിശോധനയിൽ 19 പേർക്കും ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ 41 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 229 പേർ ചികിത്സയിൽ കഴിയുന്നു.
വാർഡ് 1ൽ 5 പേർക്കും വാർഡ് 2, 17 എന്നിവയിൽ ഓരോ വ്യക്തികൾക്കും വാർഡ് 5, 13, 15 എന്നിവയിൽ 2 പേർക്ക് വീതവും വാർഡ് 7ൽ 8 പേർക്കും വാർഡ് 8, 19, 16 എന്നിവയിൽ 3 പേർക്ക് വീതവും വാർഡ് 12ൽ 7 പേർക്കും വാർഡ് 14ൽ 4 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 84 പേർക്ക് വാക്സിനേഷൻ നൽകി.







