Kodiyathur

കൊടിയത്തൂർ പെയിൻ ആന്റ് പാലിയേറ്റീവിന് ആദരം

കൊടിയത്തൂര്‍: പി.ടി.എം ഹൈസ്കൂൾ 94 ബാച്ച് എസ്.എസ്.എൽ.സി കൂട്ടായ്മയുടെ 30-ാം വാർഷികോപഹാരമായി പെയിൻ ആന്റ് പാലിയേറ്റീവ് യൂണിറ്റിന് സഹായ ഉപകരണങ്ങൾ കൈമാറി. അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, നിസാർ കൊളായി എന്നിവര്‍ ഉപകരണങ്ങൾ ഏറ്റുവാങ്ങി.

മാവൂർ ചാലിയാര്‍ ജലക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കൂട്ടായ്മ പ്രസിഡണ്ട് അഹമ്മദ് ശാഫി നെല്ലിക്കാപറമ്പ് അദ്ധ്യക്ഷത വഹിച്ചു. ഷാജഹാൻ പി.വി, ബാബുരാജ് പന്നിക്കോട്, സ്കൈലാബി, ഫിൽസി റഹ്മാന്‍, ഷാജിമോൻ, സത്താർ സംബന്ധിച്ചു.

വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കളെ വേദിയിൽ ആദരിച്ചു. മുഹമ്മദലി ചാലക്കല്‍, മുജീബ് കാരാട്ട്, മണി കൊന്നാലത്ത്, ശിഹാബ് കൊടിയത്തൂർ, വിജീഷ് പരവരി, ജാഫർ പുതുക്കുടി എന്നിവര്‍ നേതൃത്വം നൽകി. മുജീബ് തലവണ്ണ സ്വഗതവും ഷൈനി മാവൂർ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button