Thiruvambady

സ്വാമി ജ്ഞാനതീർഥയ്ക്കായി സഹായപ്രവാഹം; ശസ്ത്രക്രിയ വിജയകരമായി നടത്തി

തിരുവമ്പാടി : കരൾരോഗബാധിതനായ ഇലഞ്ഞിക്കൽ ദേവീക്ഷേത്ര തന്ത്രി സ്വാമി ജ്ഞാനതീർഥ(മനോജ് ശാന്തി)യ്ക്കായുള്ള ഒരു നാടിന്റെ കൂട്ടായ പരിശ്രമം ഫലംകണ്ടു. ശസ്ത്രക്രിയ വിജയകരമായി നടത്തി. കരൾമാറ്റിവെക്കൽ ശസ്ത്രക്രിയക്കായി പണം സമാഹരിക്കാൻ ജൂലായ് 11-ന് ജീവകാരുണ്യപ്രവർത്തകൻ ഷമീർ കുന്ദമംഗലത്തിന്റെ നേതൃത്വത്തിലാരംഭിച്ച ചികിത്സാസഹായ സമാഹരണം 22 ദിവസംകൊണ്ട് ലക്ഷ്യംകണ്ടു. 60 ലക്ഷം സമാഹരിക്കാമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച സഹായഫണ്ടിലേക്ക് സുമനസ്സുകളുടെ അകമഴിഞ്ഞ സഹായത്താൽ 61,69,384 രൂപ എത്തിയ സാഹചര്യത്തിൽ സമിതി പിരിച്ചുവിട്ടു.

നാടിന് നന്ദിയർപ്പിക്കാനായി ഭാരവാഹികൾ ഒത്തുകൂടി. നേതൃത്വംനൽകിയ ഷമീർ കുന്ദമംഗലത്തിന് മലയോരനാടിന്റെ സ്നേഹോപഹാരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ സമ്മാനിച്ചു. ചികിത്സാസഹായ സമിതി ചെയർമാൻ അബൂബക്കർ മൗലവി അധ്യക്ഷനായി. ബാബു കെ. പൈക്കാട്ടിൽ, സുന്ദരൻ എ. പ്രണവം, ലിസി അബ്രഹാം, പി.എ. ശ്രീധരൻ, മേൽശാന്തി രജീഷ്, ഗിരി പാമ്പനാൽ, റോയ് തോമസ് കടപ്ര, ജോസ് മാത്യു, അസീസ് ആലങ്ങാടൻ, പ്രീതി രാജീവ്, പി.സി. മെവിൻ, കോയ പുന്നക്കൽ, ജോയ് മ്ലാക്കുഴി, പി.എ. സുരേഷ് ബാബു, കെ.പി. രമേഷ് തൊണ്ടിമ്മൽ, കെ.സി. മൊയ്തീൻകോയ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button