Kerala

റോഡ് യാത്ര നിബന്ധനകൾ

റെഡ് സോൺ കോട്ടയം, കണ്ണൂർ

∙ 4 ചക്ര വാഹനങ്ങളിൽ ഡ്രൈവറും 2

യാത്രക്കാരും

∙ ഇരുചക്ര വാഹനങ്ങളിൽ

ഒരാൾ മാത്രം

∙ ഒാട്ടോ റിക്ഷ, ടാക്സി, ബസ്

സർവീസ് അനുവദിക്കില്ല

ഓറഞ്ച് സോൺ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം,

കോഴിക്കോട്, വയനാട്, കാസർകോട്

∙ ടാക്സി അനുവദിക്കും – ഡ്രൈവർ ഉൾപ്പെടെ

3 പേർ

∙ ഓട്ടോറിക്ഷ ഓടില്ല

∙ ജില്ലയ്ക്കു പുറത്തേക്ക് സ്വകാര്യ വാഹനത്തിൽ യാത്ര അനുവദിക്കും

∙ നാലു ചക്ര വാഹനമെങ്കിൽ ഡ്രൈവറുൾപ്പെടെ 3 പേർ.

∙ ബസ്/പൊതുഗതാഗതം ഇല്ല

ഗ്രീൻ സോൺ ആലപ്പുഴ, എറണാകുളം, തൃശൂർ

∙ ബസ്/പൊതുഗതാഗതം ഇല്ല

പുറത്തിറങ്ങാം, പ്രവർത്തിക്കാം

∙ ഹോട്സ്പോട്ടുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ അത്യാവശ്യ കാര്യങ്ങൾക്കു രാവിലെ 7 മുതൽ വൈകിട്ട് 7.30 വരെ ജനങ്ങൾക്കു പുറത്തിറങ്ങാം.

∙ സർക്കാർ ഓഫിസുകൾ മേയ് 15 വരെ ഇപ്പോഴത്തെ നിലയിൽ പ്രവർത്തിക്കണം.

∙ ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരിൽ 50 ശതമാനവും സി, ഡി വിഭാഗങ്ങളിൽ 33 ശതമാനവും ഹാജരാകണം.

എല്ലായിടത്തും തുടരുന്ന നിയന്ത്രണങ്ങൾ

∙ 65 വയസ്സിനു മുകളിലും 10 വയസ്സിനു താഴെയുമുള്ളവർ, ഗർഭിണികൾ, രോഗികൾ തുടങ്ങിയവർ പുറത്തിറങ്ങരുത്.

∙ പൊതു സ്ഥലത്തും തൊഴിൽ സ്ഥലത്തും മുഖാവരണം നിർബന്ധം.

∙ പൊതുസ്ഥലത്തു തുപ്പിയാൽ പിഴ.

∙ അഞ്ചോ അതിലധികമോ പേർ കൂട്ടംകൂടുന്നതിനു വിലക്ക്.

∙ രാത്രി 7.30 മുതൽ രാവിലെ 7 വരെ യാത്രാവിലക്ക് (അവശ്യസേവന വിഭാഗങ്ങൾ ഒഴികെ)

∙ ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ തുറക്കില്ല. ബാർബർമാർക്കു വീടുകളിലെത്തി ജോലി ചെയ്യാം.

ഞായർ പൊതുഅവധി

ഞായറാഴ്ച പൂർണ ഒഴിവു ദിവസമായിരിക്കും. കടകളോ ഓഫിസുകളോ സ്ഥാപനങ്ങളോ തുറക്കരുത്. വാഹനങ്ങൾ പുറത്തിറക്കരുത്. തീരുമാനം ഇന്നു പൂർണമായി നടപ്പാക്കണമെന്നു പറയുന്നില്ലെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി, അടുത്ത ഞായർ മുതൽ ഈ നിയന്ത്രണം കർശനമായി നടപ്പാക്കുമെന്നും അറിയിച്ചു.

മദ്യശാലകൾ തുറക്കില്ല

കേന്ദ്രസർക്കാരിന്റെ മാർഗനിർദേശപ്രകാരം മദ്യവിൽപനശാലകൾ വ്യവസ്ഥകളോടെ തുറക്കാമെങ്കിലും സംസ്ഥാനത്ത് തൽക്കാലം തുറക്കില്ല. ഒരാഴ്ചയ്ക്കു ശേഷം പുനരവലോകനം ചെയ്യും.

വിവാഹം, മരണം: 20 പേർ

മരണാനന്തരച്ചടങ്ങ്, വിവാഹം എന്നിവയ്ക്ക് 50 പേരെ പങ്കെടുപ്പിക്കാൻ കേന്ദ്രം അനുവദിച്ചെങ്കിലും കേരളത്തിൽ 20 പേർ മതിയെന്നാണു സംസ്ഥാന സർക്കാർ തീരുമാനം.

അടിയന്തരവേളയിൽ പിൻസീറ്റ് യാത്ര

തിരുവനന്തപുരം ∙ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര അനുവദിക്കില്ല. എന്നാൽ, സഹോദരിയെ ജോലിസ്ഥലത്ത് സഹോദരൻ എത്തിക്കുന്നത്, ഭാര്യയെ ഭർത്താവ് എത്തിക്കുന്നത്, ഭാര്യയും ഭർത്താവും ഒരുമിച്ചുള്ള അത്യാവശ്യ യാത്ര തുടങ്ങിയവയ്ക്ക് ഇളവ് അനുവദിക്കും

FROM ONMANORAMA…

Read more at: https://www.manoramaonline.com/news/kerala/2020/05/02/lock-down-extended.html

Related Articles

Leave a Reply

Back to top button