Thiruvambady
സ്വാതന്ത്ര്യ ദിനത്തിൽ വനിതകൾക്ക് യോഗ പരിശീലനം ആരംഭിച്ചു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ 2024 -25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കായി നടത്തുന്ന യോഗ പരിശീലനം സ്വാതന്ത്ര്യദിനത്തിൽ ആരംഭിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തിയ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിസി എബ്രഹാം, വാർഡ് മെമ്പർ അപ്പു കോട്ടയിൽ, ഹെൽത്ത് ഇൻസ്പെക്ടർ, എം സുനീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ബി ശ്രീജിത്ത് എന്നിവർ സംസാരിച്ചു. യോഗ പരിശീലക ഡോ. അമൃത നിത്യൻ, ഡോ. അമിത മോഹൻ ദാസ് എന്നിവർ ക്ലാസ്സെടുത്തു.