Koodaranji

കർഷക അവാർഡ് വിതരണവും കാർഷിക സെമിനാറും നാളെ

കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ചിങ്ങം ഒന്ന് കർഷക ദിനം ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 8:30 മുതൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തുന്നു. ഉദ്ഘാടനവും, കർഷക – കർഷകത്തൊഴിലാളി ആദരവും അവാർഡ് വിതരണവും കൂടരഞ്ഞി ഗ്രാമപഞായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫിൻ്റെ അധ്യക്ഷതയിൽ തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ എ ലിൻ്റോ ജോസഫ് നിർവഹിക്കും.

വിവിധ ദേശസാൽകൃത ബാങ്കുകളുടെ മാനേജർമാർ കർഷകർക്കുള്ള ബാങ്ക് വായ്പകൾ, ഇൻഷുറൻസ് പദ്ധതികൾ എന്നിവയെ പറ്റി
ബോധവൽക്കരണ പരിശീലന ക്ലാസ്, ഹെൽപ്പ് ഡെസ്ക്, വനം – വന്യജീവി വകുപ്പ് കർഷകരോടൊപ്പം എന്ന വിഷയത്തിൽ താമരശ്ശേരി ആർ. ആർ.ടി റേഞ്ച് ഫോറസ്റ്റ് ഗ്രേഡ് ഓഫീസർ ഷജീവ് നയിക്കുന്ന സെമിനാർ, തെരഞ്ഞെടുത്ത കർഷകരുടെ കാർഷിക വിജയഗാഥ പങ്കുവെക്കൽ എന്നിവ ഉണ്ടായിരിക്കുന്നതാണ്. എല്ലാ കർഷകരും പങ്കെടുക്കണമെന്ന് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ,കൃഷി ഓഫീസർ എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Back to top button