Kodanchery

കർഷദിനത്തിൽ കോടഞ്ചേരി പഞ്ചായത്തിലെ കർഷകരെ ആദരിച്ചു

കോടഞ്ചേരി : ചിങ്ങം 1 കർഷക ദിനത്തിൽ കോടഞ്ചേരി പഞ്ചായത്തിലെ കർഷകരെ ആദരിച്ചു. പഞ്ചായത്ത് വികസന കാര്യ ചെയർമാൻ ജോസ് പെരുമ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.

തദവസരത്തിൽ ലിസി ചാക്കോ ഷിബു പുതിയേടത്ത് വിൻസൻ്റ് വടക്കേമുറി, മാത്യു ചെമ്പോട്ടിക്കൽ, കഹാർ വേഞ്ചേരി, ജിമ്മി തോമസ് മാത്യൂസ് കൊരട്ടിക്കര രമ്യാരാജൻ വി കൃഷി ഓഫീസർ കൃഷി അസിസ്റ്റുമാരായ കോമളം പി.സി. ജോസഫ് വി, സജിത്ത് വർഗ്ഗീസ് എന്നിവർ സംസാരിച്ചു. വിവിധ വാർഡ് മെമ്പർമാരായ ചിന്ന അശോകൻ ,സിസിലി ജേക്കബ്, റോസ്‌ലി, ഷാജി മുട്ടത്ത്, ചിന്നമ്മ, അഗസ്തി, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

മുതിർന്ന കർഷകനുള്ള ആദരവ് അബ്രഹാം നെല്ലിക്കുന്നേലിന് ലഭിച്ചു. മികച്ച കർഷകനായി തോമസ് കുര്യൻ ഐരാറ്റിൽ, മികച്ച വനിത കർഷകയായി ആനീസ് ചാക്കോ വട്ടുകുളത്തേൽ, മികച്ച പട്ടികജാതി കർഷകയായി സിന്ധു സി. കാവുങ്കൽ മികച്ച ക്ഷീര കർഷകനായി സെബാസ്റ്റ്യൻ പുത്തൻ വീട്ടിൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

Related Articles

Leave a Reply

Back to top button