താഴക്കോട് ഗവ. എൽ.പി. സ്കൂളിൽ നാമ്പ് പദ്ധതിക്ക് തുടക്കമായി

മുക്കം : സമഗ്രഗുണമേന്മ വർഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാമ്പ് പദ്ധതിക്ക് താഴക്കോട് ഗവ. എൽ.പി. സ്കൂളിൽ തുടക്കമായി. സ്കൂളിൽനടന്ന സ്കൂൾതല വിലയിരുത്തലും ഭൗതികസാഹചര്യങ്ങളുടെ മോണിറ്ററിങ്ങും ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ എം.എൽ.എ. ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു.
സ്കൂളിലെ കുട്ടികളുടെ വിദ്യാഭ്യാസപ്രവർത്തനങ്ങളുടെ നിലവാരം വർധിപ്പിക്കുന്നതിന് പ്രത്യേക ഫണ്ട് വകയിരുത്തിയതായി നഗരസഭാ ചെയർമാൻ പി.ടി. ബാബു അറിയിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ, വാർഡ് കൗൺസിലർ പ്രജിത പ്രദീപ്, സ്കൂൾ വികസനസമിതി വൈസ് ചെയർമാൻ യൂനുസ് പുത്തലത്ത്, രാമചന്ദ്രൻ, എ.വി. സുധാകരൻ, പ്രധാനാധ്യാപിക സി.കെ. ജയതി, പി.ടി.എ. പ്രസിഡൻറ്്, പി. അബ്ദുറഹിമാൻ, എസ്.എം.സി. ചെയർമാൻ സൽമാനുൽ ഫാരിസ് എന്നിവർ സംസാരിച്ചു.







