Mukkam

അയ്യങ്കാളി ജയന്തി ആഘോഷിച്ചു

മുക്കം : അയിത്തം മുതലായ അനാചാരങ്ങൾക്കും സാമൂഹിക അസമത്വങ്ങൾക്കുമെതിരെ പോരാടിയ സാമൂഹ്യ പരിഷ്ക്കർത്താവ് മഹാത്മാ അയ്യങ്കാളിയുടെ 161 -ാം ജയന്തി ആഘോഷിച്ചു. മുക്കം ഡോ:ബി.ആർ.അംബേദ്കർ ചാരിറ്റബിൾ സൊസൈറ്റി ആൻഡ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷം എ.പി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.

സാംസ്കാരിക വേദി പ്രസിഡൻറ് ലത്തീഫ് മാങ്ങാപൊയിൽ അധ്യക്ഷനായി. രക്ഷാധികാരി ദാസൻ കൊടിയത്തൂർ മുഖ്യപ്രഭാ
ഷണം നടത്തി. വേദിസെക്രട്ടറി ഷാജഹാൻ ചോണാട്, റെജി കല്ലുരുട്ടി, ദിലീപ്, കാർത്യായനി കല്ലുരുട്ടി, ശാന്ത എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button