Mukkam

ബി.ജെ.പി. നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി

മുക്കം : നഗരസഭാ കൗൺസിലിലെ ഭൂരിപക്ഷതീരുമാനത്തെ പരിഗണിക്കാതെ മുക്കം നഗരസഭയിലെ പെരുമ്പടപ്പിൽ ബെവറജസ് ഔട്ട്‌ലെറ്റിന് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് നഗരസഭയിലേക്ക് ബി.ജെ.പി. പ്രവർത്തകർ മാർച്ച് നടത്തി. നഗരസഭാകാര്യാലയത്തിന് മുന്നിൽ പോലീസ് തടഞ്ഞതോടെ നേരിയ സംഘർഷമുണ്ടായി. മാർച്ച് ജില്ലാ പ്രസിഡൻറ്‌ വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു.

നഗരസഭാ സെക്രട്ടറിക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ചെയർമാൻ രാജിവെക്കണമെന്നും ഔട്ട്‌ലെറ്റ് പൂട്ടണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് സി.ടി. ജയപ്രകാശ് അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി പി.എസ്. അഖിൽ, സംസ്ഥാനസമിതി അംഗങ്ങളായ ശശീന്ദ്രൻ, ജോസ് വാലുമണ്ണിൽ, സംസ്ഥാന കൗൺസിൽ അംഗം ബാബു മൂലയിൽ, നഗരസഭാ കൗൺസിലർമാരായ എം.ടി. വേണുഗോപാലൻ, നികുഞ്ജം വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

ബി.ജെ.പി. മുക്കം മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്തുനിന്നാരംഭിച്ച മാർച്ചിന് രാജൻ കൗസ്തുഭം, സി.കെ. വിജയൻ, യു.ടി. ഹരിദാസ്, ചന്ദ്രൻ കരുവങ്ങൽ, നിജു മണാശ്ശേരി, ബാലകൃഷ്ണൻ വെണ്ണക്കോട് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button