KeralaThiruvambady

സംസ്ഥാന സർക്കാറിന്റെ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം വീണ്ടും മാറ്റി

തിരുവമ്പാടി : പ്രധാനമന്ത്രി ഗ്രാമീണ കല്യാൺ യോജന പദ്ധതി പ്രകാരം സംസ്ഥാനത്തെ അന്ത്യോദയ, അന്നയോജന മുൻഗണന വിഭാഗം (മഞ്ഞ, പിങ്ക്) റേഷൻ കാർഡ് കുടുംബങ്ങൾക്കുള്ള സൗജന്യ റേഷൻ വിതരണം ഇന്നു മുതൽ ആരംഭിച്ചു എന്നും, ഇന്ന് മാത്രം 2.25 ലക്ഷം കാർഡുടമകൾ റേഷൻ വാങ്ങിയിട്ടുണ്ടെന്നും അറിയിച്ചു.

ഏപ്രിൽ 22 മുതൽ മുതൽ മുൻഗണനാ വിഭാഗം കാർഡുകൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും റേഷൻ കടകളിലെ തിരക്കും സ്ഥലപരിമിതിയും കാരണം കിറ്റുകളുടെ വിതരണം ഈ മാസം 27 മുതൽ നടത്തുന്നതായി പുനഃക്രമീകരിച്ചു എന്നും അറിയിച്ചു.

തിരക്ക് കുറയ്ക്കുന്നതിനായി റേഷൻ കടകളിൽ നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട് അതിനെക്കുറിച്ച് അറിയുന്നതിനായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Related Articles

Leave a Reply

Back to top button