Thiruvambady

ശ്രീപോർക്കലി ഭഗവതിക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാലയും

തിരുവമ്പാടി : കൂടരഞ്ഞി ശ്രീപോർക്കലി ഭഗവതിക്ഷേത്രത്തിൽ മേട മാസത്തിലെ അത്തംനാളിലെ ശ്രീപോർക്കലീദേവിയുടെ പിറന്നാളാഘോഷവും ക്ഷേത്രമാതൃസമിതിയുടെ നേതൃത്വത്തിലുള്ള പൊങ്കാല സമർപ്പണവും ഗണപതിഹോമം, ദേവീപൂജ എന്നിവ നടന്നു. പൊങ്കാലയിൽ നൂറുകണക്കിന് സ്ത്രീകൾ അണിനിരന്നു.

വിശേഷപൂജകൾക്കും പൊങ്കാലകർമങ്ങൾക്കും ക്ഷേത്രംതന്ത്രി പാതിരിശേരി മിഥുൻ നാരായണൻ നമ്പൂതിരിപ്പാട്, ക്ഷേത്ര മേൽശാന്തി ടി.കെ. സുധീഷ്‌കുമാർ, ഡോ. രൂപേഷ് നമ്പൂതിരി താമരക്കുളം, സായ് നമ്പൂതിരി അടിമാലി എന്നിവർ കാർമികത്വം വഹിച്ചു. ക്ഷേത്രസമിതി പ്രസിഡന്റ് ഷാജി കാളങ്ങാടൻ, സെക്രട്ടറി ദിനേഷ് കുമാർ അക്കരത്തൊടി, സുന്ദരൻ എ. പ്രണവം, അജയൻ വല്യാട്ട്കണ്ടം, സൗമിനി കാലങ്ങാടൻ, ഗിരീഷ് കൂളിപ്പാറ, രമണി ബാലൻ, ഷൈലജ പള്ളത്ത്, ബിന്ദു ജയൻ, വിജയൻ പൊറ്റമ്മൽ, അജിത് കൂട്ടക്കര, മനോജ് ചായംപുറത്ത്, വേലായുധൻ ചോലയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button