Kodanchery

വെണ്ടെക്കുംപ്പൊയിൽ ഉന്നതിയിൽ വളർത്തു നായയെ അജ്ഞാത ജീവി ആക്രമിച്ചു

കോടഞ്ചേരി:ചെമ്പുകടവ് വെണ്ടെക്കുംപ്പൊയിൽ ഉന്നതിയിലെ ഗോപാലന്റെ വളർത്തുനായ പുലിയുടെ സാമ്യമുള്ള അജ്ഞാതജീവി ആക്രമിച്ചു പരിക്കേൽപ്പിച്ചു.

വീട്ടുകാർ ബഹളം വെച്ചപ്പോൾ നായയെ ഉപേക്ഷിച്ച് അജ്ഞാത ജീവി കടന്നു കളഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി അജ്ഞാത ജീവി പ്രദേശത്ത് നിരന്തരം വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നു.
സമീഷ് മാഞ്ചിപ്പാറ, ചാക്കോ കൂറുംമുള്ളും തടത്തിൽ, മാത്യു കോന്നിക്കുന്നേൽ, ബാബു ചെറുവിള പുത്തൻവീട് എന്നിവരുടെ വളർത്തു മൃഗങ്ങളെയാണ് അജ്ഞാത ജീവി കടിച്ചത്.

പ്രദേശത്ത് ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്നും പുലിയെ പിടികൂടാനുള്ള കൂട് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് രേഖാമൂലം കണലാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുഖാന്തരം താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർക്കും ഡിസ്റ്റിക് ഫോറസ്റ്റ് ഓഫീസർക്കും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ രേഖാമൂലം നിർദ്ദേശം നൽകി.

പ്രദേശങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, വൈസ് പ്രസിഡണ്ട് അലസ് തോമസ് ചെമ്പകശ്ശേരി സ്ഥിരം അധ്യക്ഷരായ റിയാനസ് സുബൈർ, വിൻസന്റ് വടക്കേമുറിയിൽ, വാർഡ് മെമ്പർമാരായ സത്യൻ ചോലയിൽ,ജോബി ജോസഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അജുൻ കെ കെ, ബീറ്റ് ഫോറസ്റ്റ് അസിസ്റ്റന്റ് വിനീഷ് കെ കെ, ഫോറസ്റ്റ് വാച്ചർ അബ്ദുൽസലാം പ്രദേശവാസികൾ എന്നിവർ അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായ സ്ഥലം സന്ദർശിച്ചു.

Related Articles

Leave a Reply

Back to top button