Kodanchery
പുലിക്കയം ശ്രീ അയ്യപ്പക്ഷേത്രത്തിൽ കർക്കിടക വാവുബലി ബുധനാഴ്ച

കോടഞ്ചേരി: കർക്കിടക മാസത്തിലെ പ്രധാന ആചാരങ്ങളിലൊന്നായ കർക്കിടക വാവുബലി 2026 ആഗസ്റ്റ് 12 ബുധനാഴ്ച പുലിക്കയം ശ്രീ അയ്യപ്പക്ഷേത്രത്തിൽ വിപുലമായി നടക്കും.
കർക്കിടകം 27ന് പുലർച്ചെ 4 മണി മുതൽ ക്ഷേത്രത്തിനു സമീപമുള്ള ആറാട്ടുകടവിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും.
ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിൽ ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. പൂവത്തിൻ ചുവട് ദേവീക്ഷേത്രം
കോടഞ്ചേരി:പൂവത്തിൻ ചുവട് ദേവീക്ഷേത്രംത്തിൽ കർക്കിടക വാവുബലി തർപ്പണം ബുധനാഴ്ച രാവിലെ ആറുമണിക്ക് ആരംഭിക്കും.ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി പാലശ്ശേരി ശ്രീധരനും നമ്പൂതിരിയും, ബലിതർപ്പണ ചടങ്ങുകൾക്ക് ഷാജി അമ്പലപ്പടിയും മുഖ്യകാർമികത്വം വഹിക്കും.







