മഞ്ഞ നിറത്തിൽ വർണ്ണാഭമായി Yellow day

കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിൽ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി Yellow day വളരെ സന്തോഷത്തോടെയും ആവേശത്തോടെയും ആഘോഷിച്ചു. മഞ്ഞനിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച കുരുന്നുകൾ പരിപാടിക്ക് കൂടുതൽ മനോഹാരിത നൽകി. കുട്ടികൾ മഞ്ഞനിറത്തിലുള്ള വിവിധ വസ്തുക്കൾ കൊണ്ടുവരികയും അവയെ പരിചയപ്പെടുത്തുകയും ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രെസ് ജിസ്ന ജോസ് അധ്യക്ഷത വഹിച്ച ആഘോഷ പരിപാടി പിടിഎ പ്രസിഡന്റ് സിബി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി.സാജിദ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുട്ടികളുടെ വ്യത്യസ്തങ്ങളായ പരിപാടികളും ഇതോടൊപ്പം അരങ്ങേറി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന ഈ ആഘോഷം കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി മാറി.അധ്യാപകരായ ഷിജോ ജോൺ, സെലീന കെ, ബിൻസി ജേക്കബ്, ബീന സി ജെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥി പ്രതിനിധി റൂഹ മരിയ ബേസിൽ സ്വാഗതവും ധാർമിക് ഷിവ നന്ദിയും പറഞ്ഞു.







