Local

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ബോട്ടിൽ ബൂത്ത് ഉദ്‌ഘാടനം നടത്തി

കൂടരഞ്ഞി :മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ നേതൃത്വത്തിൽ ബോട്ടിൽ ബൂത്ത് ഉദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ ബൂത്ത് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വിളംബര ജാഥയും സംഘടിപ്പിച്ചു.
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിന്റെ ബാൻഡ് സെറ്റിന്റെ അകമ്പടിയോടെയാണ് വിളംബരജാഥ ആരംഭിച്ചത്.

ഗ്രാമപഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ വി എസ് രവീന്ദ്രൻ, റോസ്‌ലി ജോസ്, മെമ്പർമാരായ ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, സുരേഷ് ബാബു, മോളി തോമസ്, ജോണി വാളിപ്ലാക്കൽ, വി എ നസീർ എന്നിവരുടെ നേതൃത്വത്തിൽ വാർഡുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

പഞ്ചായത്ത്‌ സെക്രട്ടറി സുരേഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി ജയപ്രകാശ്, ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ സി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജാവിദ് ഹുസൈൻ, കൃഷി ഓഫീസർ ഷബീർ അഹമ്മദ്, ഉദ്യോഗസ്ഥർ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.

വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ജീവനക്കാർ, വ്യാപാരി പ്രതിനിധികൾ, അങ്കണവാടി ജീവനക്കാർ, ആശാ വർക്കർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, വിദ്യാർത്ഥികൾ, ഗ്രീൻ ക്ലബ് പ്രവർത്തകർ, ക്ലബ് ഭാരവാഹികൾ, ഓട്ടോ തൊഴിലാളികൾ തുടങ്ങിയവരും ഈ
പരിപാടിയുടെ ഭാഗമായി.

Related Articles

Leave a Reply

Back to top button