Mukkam

ആദിവാസി വയോധികനെ ആശുപത്രിയിലാക്കി

മുക്കം: ആശുപത്രിയിൽ പോകാൻ തയ്യാറാകാതിരുന്ന ആദിവാസി വയോധികനെ മുക്കം ജനമൈത്രി പോലീസിന്റെയും എസ് ടി പ്രമോട്ടറുടെയും ഊരൂ മൂപ്പന്റെയും നേതൃത്വത്തിൽ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചു.

മുക്കത്തിനടുത്ത മൈസൂർമല മായങ്ങൽ ആദിവാസി കോളനിയിലെ വയോധികനെ സനദ്ധപ്രവർത്തകരും, നാട്ടുകാരും എസ് ടി പ്രമോട്ടറും നിരവധി തവണ ആശുപത്രിയിൽ കൊണ്ടുപോകുവാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹം തയ്യാറായിരുന്നില്ല.

അതിനാലാണ് മുക്കം ജനമൈത്രി പോലീസിന്റെ സഹായം തേടിയത്.
കാരശ്ശേരിഗ്രാമപഞ്ചായത്ത് പ്രസി ഡണ്ട് ശ്രീ വി കെ വിനോദ് ഇടപെട്ട് ആമ്പൂലൻസ് സൗകര്യം ഒരുക്കി.

ജനമൈത്രി എസ് ഐ ശ്രീ അസൈന്റെ നേതൃത്വത്തിൽ എസ് ടി പ്രമോട്ടർ ശ്രീമതി സുമതി ഊരൂമൂപ്പൻ ശ്രീ ശ്യാംകിഷോർ എന്നിവർ ചേർന്ന് തേക്കുംകുറ്റി ആരോഗ്യ ഉപകേന്ദ്രത്തിൽ എത്തിക്കുകയും തുടർന്ന് ഡോക്ടറുടെ പരിശോധനക്ക് ശേഷം കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ആയിരുന്നു.

Related Articles

Leave a Reply

Back to top button