Kerala

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഒരാൾക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് പതിനൊന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ഏഴ്, കോഴിക്കോട് രണ്ട്, കോട്ടയം ഒന്ന്, മലപ്പുറം ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ പരിശോധനാഫലം നെഗറ്റീവായി.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 11 പേരിൽ മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. അഞ്ച് പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. ഒരാൾ കോഴിക്കോട് സ്വദേശിനിയായ ആരോഗ്യപ്രവർത്തകയാണ്.

കോഴിക്കോട് മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാരാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റ് രണ്ട് പേർ. ഇവർ കേരളത്തിന് പുറത്തു നിന്ന് ട്രെയിനിലാണ് എത്തിയത്.

സംസ്ഥാനത്ത് ഇതുവരെ 437 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 127 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. 29150 പേർ നിരീക്ഷണത്തിൽ ഉണ്ട്. 28804 പേർ വീടുകളിലും 346 പേർ ആശുപത്രികളിലുമാണ് ഉള്ളത്. ഇന്ന് മാത്രം 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20801 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 19998 പേർക്ക് രോഗ ബാധയില്ല

Related Articles

Leave a Reply

Back to top button