Kodanchery
പൂവത്തിൻചുവട് ദേവീക്ഷേത്രത്തിൽ വിദ്യാരംഭം; ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

കോടഞ്ചേരി: പൂവത്തിൻചുവട് ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ വിദ്യാരംഭ ചടങ്ങിൽ നിരവധി കുട്ടികൾ എഴുത്തിനിരുത്തി. ചടങ്ങിൽ അഡ്വക്കേറ്റ് കെ. ശങ്കരൻ നമ്പൂതിരി കുട്ടികളുടെ നാവിൽ ഹരിശ്രീ കുറിച്ചു.
വാഹനപൂജ, സരസ്വതി പൂജ എന്നിവയടക്കം വിവിധ ആചാരങ്ങൾ മേൽശാന്തി പാലാഞ്ചേരി ശ്രീധരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്നു. വിദ്യാരംഭ ചടങ്ങിൽ പ്രദേശത്തെ രക്ഷിതാക്കളും കുട്ടികളും ഉത്സാഹപൂർവ്വം പങ്കെടുത്തു.







