Kodanchery
സെന്റ് മേരിസ് ഇ. എം. സ്കൂളിൽ മോണ്ടിസോറി വിദ്യാർത്ഥികൾ വേൾഡ് ഫുഡ് ഡേ ആഘോഷിച്ചു

കോടഞ്ചേരി: സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മോണ്ടിസോറി കുട്ടികൾ വേൾഡ് ഫുഡ് ഡേ ആവേശത്തോടെ ആഘോഷിച്ചു വിദ്യാർത്ഥികൾ വിവിധതരത്തിലുള്ള ഭക്ഷണങ്ങൾ സ്കൂളിൽ കൊണ്ടുവരികയും അധ്യാപകർക്കും സഹപാഠികൾക്കും വിതരണം ചെയ്യുകയും ചെയ്തു.
ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകരായ സിസ്റ്റർ ആൻജോ, സ്മിത ജോസഫ്, സംഗീത ജോബിഷ് എന്നിവരുടെ നേതൃത്വത്തിൽ വിശദീകരണങ്ങളും ക്ലാസുകളും നടന്നു.







