Local

തോട്ടുമുക്കം യു.പി. സ്കൂളിൽ സ്കൂൾ കലോത്സവം വർണ്ണാഭമായി

കൊടിയത്തൂർ: തോട്ടുമുക്കം ഗവൺമെന്റ് യു.പി. സ്കൂളിൽ സ്കൂൾ കലോത്സവം ആഢംബരപൂർവ്വം നടത്തി. പ്രസിദ്ധ മിമിക്രി കലാകാരനും സിനിമാ താരവുമായ സുധീഷ് തിരുവമ്പാടി കലോത്സവത്തിൻ്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അധ്യക്ഷനായ ചടങ്ങിൽ, പ്രധാനാധ്യാപിക ഷെറീന ടീച്ചർ സ്വാഗതം പറഞ്ഞു.

തോട്ടുമുക്കം വ്യാപാരിവ്യവസായി ഏകോപന സമിതിയുടെ ഭാഗമായ വർക്കിംങ്ങ് പ്രസിഡന്റ് ശ്രീ. മുജീബ് കുട്ടികൾക്കുള്ള പ്രഭാതഭക്ഷണത്തിന് സംഭാവന നൽകി.
ലൈവ് സ്പോർട്സ് വാട്ട്സാപ്പ് കൂട്ടായ്മയുടെ ഭാഗമായ ഗ്രൂപ്പ് അഡ്മിൻ വി.കെ. അബൂബക്കർ, സ്കൂളിലെ ഫുട്ബോൾ അക്കാദമിക്കായി സംഭാവന നൽകിയിരുന്നു.

പ്രോഗ്രാമിൽ എസ്.എം.സി. ചെയർമാൻ സോജൻ മാത്യു, എം.പി.ടി.എ. പ്രസിഡന്റ് ലിസ്ന സാബിക്, ശ്രീ. ബിജു, ശ്രീമതി ഷംന, ശ്രീമതി സൗജത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.

പരിപാടിയിൽ മുക്കം ഉപജില്ലാ കായികമേളയിൽ ഷോട്ട്പുട്ട്, ഡിസ്ക്കസ് ത്രോ എന്നിവയിൽ സ്വർണ്ണം നേടിയ നദ ഷെറിനെ ആദരിച്ചു. സ്മാർട്ട് ഗാർഡിനുള്ള’ യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം സുധീഷ് തിരുവമ്പാടി നിർവഹിച്ചു. കൂടാതെ,
കലാമേളയുടെ പോസ്റ്റർ സ്റ്റാറ്റസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ റിഫാന റഫീഖിനുള്ള സമ്മാനദാനവും നൽകി.

കലാമേളയുടെ പേര് നിർദ്ദേശിക്കൽ മത്സരത്തിൽ ലിസ്ന ടീച്ചറും അഞ്ജു ടീച്ചറും വിജയികളായി. ഹണി ടീച്ചറും ഖൈറുന്നിസ ടീച്ചറും നേതൃത്വം നൽകിയ പരിപാടിക്ക് കലാമേളയുടെ കൺവീനർ ദിലീപ് സാർ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button