ലോക ഭക്ഷ്യ ദിനത്തിൽ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ പാചക തൊഴിലാളികൾക്ക് ആദരം

കൊടിയത്തൂർ: ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ “സ്നേഹപ്പൊതി” പദ്ധതി ആരംഭിക്കുകയും, പാചക തൊഴിലാളികളെ ആദരിക്കുകയും ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു പാചക തൊഴിലാളികളെ ആദരിക്കുകയും, വിദ്യാർത്ഥികളിൽ നിന്നും ഭക്ഷണപ്പൊതി ഏറ്റുവാങ്ങി പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
“സ്നേഹപ്പൊതി” പദ്ധതി പ്രകാരം, വിദ്യാർത്ഥികൾ വീട്ടിൽ നിന്നു തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷണം കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി വിതരണം ചെയ്തു. പ്രിൻസിപ്പൽ എം.എസ്. ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ വൈസ് പ്രസിഡണ്ട് പുതുക്കുടി മജീദ്മാസ്റ്റർ ആശംസകൾ നേർന്നു.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ടി. സലീം, മറ്റു അധ്യാപകരും, വളണ്ടിയർമാരായ ദിലാര, ദിയ സക്കീർ, ഷാമിൽ, മിൻഹാൽ തുടങ്ങിയവരും പരിപാടിക്ക് നേതൃത്വം നൽകി.