മുക്കം ഉപജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച, ട്രോഫികളുടെ പ്രദർശനം മുക്കം സംഘടിപ്പിച്ചു
മുക്കം: ഒക്ടോബർ 17, 18, 19 തിയ്യതികളിൽ ആനയാം കുന്ന് വി.എം.എച്ച്.എം.എച്ച്.എസ്, തിരുവമ്പാടി സേക്രട്ട് ഹാർട്ട് സ്കൂൾ, നീലേശ്വരം ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ നടക്കുന്ന മുക്കം ഉപജില്ലാ ശാസ്ത്രോത്സവത്തിലെ വിജയികൾക്കുള്ള ട്രോഫികളുടെ പ്രദർശനം മുക്കം എ.ഇ.ഒ.ടി ദീപ്തി ഉദ്ഘാടനം ചെയ്തു.
ഹയർ സെക്കൻ്ററി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന സ്കൂളുകൾക്ക് മുക്കം ടാർജൻ്റ് ഇൻസ്റ്റിറ്റ്യൂഷൻ സ്പോൺസർ ചെയ്ത ട്രോഫികൾ മുക്കം എ.ഇ.ഒ.ടി ദീപ്തിക്ക് ടാർഗറ്റ് ഡയറക്ടർ സംജിത്ത് കൈമാറി.
ട്രോഫി കമ്മറ്റി ചെയർമാൻ ടി.കെ അബൂബക്കർ മാസ്റ്റർ, സൂപ്രണ്ട് ബിജീഷ് പി.വി, ഹെഡ്മാസ്റ്റേർസ് ഫോറം കൺവീനർ സിബി കുര്യാക്കോസ്, സെക്രട്ടറി സി.കെ ഷമീർ, വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ജെസി കൊളക്കാടൻ, സയൻസ് ക്ലബ്ബ് കൺവീനർ ജെമി ഷിജോ, പ്രവർത്തിപരിചയ മേള കൺവീനർ നസീറ, സേക്രട്ട് ഹാർട്ട് യു.പി സ്കൂൾ പ്രധാനാധ്യാപകൻ സുനിൽ പോൾ, ടി.കെ ജുമാൻ, കെ.പി ജാബിർ, എസ് കമറുദ്ധീൻ, സുധീർകുമാർ, ഷാഹുൽ ഹമീദ് കെ.പി, നജീബ് ടാർജെറ്റ്, കെ.എസ്.ടി.എം മുക്കം ഉപജില്ല പ്രസിഡൻ്റ് എം മുനീബ് എന്നിവർ സംസാരിച്ചു.
ട്രോഫി കമ്മറ്റി കൺവീനർ കെ.പി മുജീബ് റഹ്മാൻ സ്വാഗതവും ട്രഷറർ കെ.ടി ശബീബ നന്ദിയും പറഞ്ഞു