Mukkam
മലയോര മേഖലയിൽ വീണ്ടും മോഷണം വ്യാപകമാവുന്നു; നിർത്തിയിട്ട ബുള്ളറ്റ് മോഷ്ടിച്ചു

മുക്കം: ചെറിയ ഒരിടവേളക്ക് ശേഷം മലയോര മേഖലയിൽ വീണ്ടും മോഷണം വ്യാപകമാവുന്നു. മുക്കത്ത് നിർത്തിയിട്ട ബുള്ളറ്റാണ് വെള്ളിയാഴ്ച മോഷണം പോയത്.
കോഴിക്കോട് റോഡിൽ അഗസ്ത്യൻ മുഴിക്ക് സമീപം പെട്രോൾ പമ്പിന് അടുത്ത് നിന്നാണ് ബുള്ളറ്റ് മോഷണം പോയത്. പുലർച്ചെ ഒന്നേകാലോടെ വാഹനം ഒരാൾ കൊണ്ട് പോവുന്നത് സിസി ടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
സംഭവവുമായി ബന്ധപ്പെട്ട് മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് വലിയ തോതിൽ മോഷണങ്ങൾ നടന്നിരുന്നെങ്കിലും പോലീസ് നടപടി ശക്തമാക്കിയതോടെ അടുത്തിടെയായി മോഷണങ്ങൾ കുറഞ്ഞിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും മോഷണം നടന്നത്







