Koodaranji

ദാറുൽ ഉലൂം എ .എൽ .പി സ്കൂളിൽ രണ്ടാം ഘട്ട പ്രവേശനോത്സവം നടത്തി

കൂടരഞ്ഞി: താഴെ കൂടരഞ്ഞി ദാറുൽ ഉലൂം എ .എൽ .പി സ്കൂളിൽ രണ്ടാം ഘട്ട പ്രവേശനോത്സവം വിവിധ പരിപാടികളൊടെ നടന്നു ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം 95% കുട്ടികളും ആവേശത്തോടെ സ്കൂളിലെത്തിച്ചേർന്നു.

വാർഡ് മെമ്പർമാരായ വി.എ നസീർ,മോളി ടീച്ചർ,പി.ടി.എ പ്രസിഡണ്ട് ഷിയാസ് ഇല്ലിക്കൽ, വൈസ് പ്രസിഡണ്ട് ശിഹാബുദ്ധീൻ കോപ്പിലാക്കൽ, ഹെഡ്മാസ്റ്റർ കെ.പി ജാബിർ ,സ്റ്റാഫ് സെക്രട്ടറി ഫസീലകെ എന്നിവർ സമ്മാനപൊതികൾ നല്കി കുട്ടികളെ സ്വീകരിച്ചു.

അധ്യാപകരായ വി.ബാബുരാജൻ,കെ.പി അൻവർ സാലിഹ്,ഹഫ്സ ടി, സുമിന ഷെറിൻ തുടങ്ങിയവർ നേതൃത്വം നല്കി.

Related Articles

Leave a Reply

Back to top button