Charamam

യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു അന്തരിച്ചു

തിരുവനന്തപുരം: സിപിഎം നേതാവും സംസ്ഥാന യുവജനക്ഷേമബോർഡ് വൈസ് ചെയർമാനുമായ പി. ബിജു (43)അന്തരിച്ചു.

ഹൃദയാഘാതമാണ് മരണകാരണം. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒക്ടോബർ 20നാണ് കോവിഡ് പോസിറ്റീവായത്.

കഴിഞ്ഞ 9 ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾ മരണത്തിലേയ്ക്ക് നയിക്കുകയായിരുന്നു.

സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു.

വിദ്യാർഥി സമരങ്ങളിലെ മുൻനിരപോരാളിയായിരുന്നു പി ബിജു. എസ്എഫ്ഐ- ഡിവൈഎഫ്ഐ നേതൃത്വങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ശാരീരിക പരിമിതികൾ പോലും മറികടന്നായിരുന്നു സാധാരണ പ്രവർത്തകനിൽ നിന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വരെയുള്ള ബിജുവിന്റെ വവളർച്ച.

ഡിവൈഎഫ്ഐ സംസ്ഥാന ട്രഷററായതിന് പിന്നാലെയാണ് സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്നത്.

Related Articles

Leave a Reply

Back to top button