CharamamPunnakkalThiruvambady
പിറന്നാൾ ദിനത്തിൽ വിദ്യാർത്ഥിനി വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തിരുവമ്പാടി: പുന്നക്കൽ തരണിയിൽ സാബു റെനി ദമ്പതികളുടെ മകൾ ലിബ്സ മരിയ സാബുവിനെ (13) ഇന്ന് രാവിലെ പതിനൊന്നു മണിയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് ലിബ്സയുടെ 14-ാം ജന്മദിനമായിരുന്നു. രാവിലെ തൊട്ടടുത്ത വീടുകളിലെത്തി എല്ലാവർക്കും മധുര പലഹാരങ്ങൾ നൽകിയിരുന്നു.
രാവിലെ 11:00 മണിയോടെയാണ് കുട്ടിയെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിൽ എത്തിക്കുമ്പോൾ മരിച്ച നിലയിലായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തിരുവമ്പാടി ഇൻഫെന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
സഹോദരങ്ങൾ: ലിയോൺ സാബു, ലിലിയ സാബു.
സംസ്കാരം നാളെ (26-12-2020- ശനി) രാവിലെ വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും.







