Karassery
കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വാർഡ് 01-ഹാത്തികാ അൻവർ, 11-എം.പി. ജാഫർ, 12-റഷീദ് കുന്നത്ത്, 13-ടി.കെ. വേലായുധൻ, 14-അസിസ് തോട്ടത്തിൽ, 15-ഷാഹിന, 19-കെ.സി. നിഷാത്ത് എന്നിവരാണ് സ്ഥാനാർഥികൾ. നോർത്ത് കാരശ്ശേരിയിൽനടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വെൽഫെയർ പാർട്ടി ജില്ലാ ജന. സെക്രട്ടറി സാലിഹ് കൊടപ്പന സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
പി.കെ. ഷംസുദ്ദീൻ അധ്യക്ഷനായി. എം.വി. അബ്ദുറഹ്മാൻ, വി. മുജീബ്, പി.ടി. ഉസ്സൻ, ഉമ്മർ തോട്ടത്തിൽ, സുഹൈൽ കാരശ്ശേരി, ബാബു കുമാരനല്ലൂർ, നൗഷിദ്, നൗഫൽ മാച്ചേരി എന്നിവർ സംസാരിച്ചു. പി.കെ. ഷംസുദ്ദീൻ (ചെയ.), വി. മുജീബ് (കൺ.) എന്നിവർ ഭാരവാഹികളായി പഞ്ചായത്തുതല ഇലക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു.






