ഹരിത സുന്ദര വിദ്യാലയവും ഹരിത ഓഫിസും: കൂടരഞ്ഞി പഞ്ചായത്തിൽ ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു
കൂടരഞ്ഞി: ശുചിത്വ കേരളം – സുസ്ഥിര കേരളം – മാലിന്യമുക്ത നവകേരളം എന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ ഹരിത സുന്ദര വിദ്യാലയം, ഹരിത ഓഫിസ് പദ്ധതിയുടെ പ്രഖ്യാപനം നടന്നു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് പ്രഖ്യാപനം നിർവഹിച്ചു.
സ്കൂൾ മാനേജർ റവ. ഫാദർ റോയി തേക്കുംകാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ജോസ് കുഴുമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ സ്വാഗതവും, മഞ്ഞക്കടവ് ജി.എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ ഷാബു കെ. നന്ദിയും പറഞ്ഞു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സീന ബിജു, ജെറീന റോയി, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജയപ്രകാശ്, ഹെൽത്ത് ഇൻസ്പെക്ടർ ജാവിദ് ഹുസൈൻ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.