ഹിരോഷിമ നാഗസാക്കി ദിനാചരണ സംഘടിപ്പിച്ചു

ചെറുവാടി: ഓഗസ്റ്റ് 6, 9 ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ചെറുവാടി ഹിൽടോപ് പബ്ലിക് സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. ലോകം കണ്ട എക്കാലത്തെയും വലിയ നാശം വിതച്ച സംഭവമായിരുന്നു ഹിരോഷിമ നാഗസാക്കി ബോംബിംഗ്. 1945 ആഗസ്റ്റ് ആറിന് ലിറ്റിൽ ബോയ് എന്ന ഹിരോഷിമയുടെ അന്തകനെയും വഹിച്ചുകൊണ്ട് ‘എനോള ഗെ’ എന്ന പേരുള്ള ബി29 എന്ന വിമാനത്തിലെ പൈലറ്റ് പോൾ ടിബറ്റിൻ്റെ വാക്കുകൾ ഇത് സാക്ഷ്യപ്പെടുത്തുന്നു..
“ഞങ്ങൾ തിരിഞ്ഞുനോക്കുമ്പാേൾ ഹിരോഷിമ പട്ടണമാകെ വലിയ പുകയിൽ മൂടി തിളച്ചു പൊങ്ങുകയായിരുന്നു. അവിടം പുക നിമിഷങ്ങൾവെച്ച് ഉയർന്നുകൊണ്ടേയിരുന്നു. വിചാരിക്കാത്ത അത്രയും ഉയരത്തിൽ പുകച്ചുരുൾ എത്തി. ഒരു നിമിഷത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. സൂര്യനു തുല്യം ഉയർന്നു പൊങ്ങിയ തീ ജ്വാലകളാണ് ഹിരോഷിമ നഗരത്തെ ചാമ്പലാക്കി. പർവത സമാനമായ പുക കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽ വരെ ഉയർന്നു പൊങ്ങുകയായിരുന്നു. കാേ-പൈലറ്റ് എൻ്റെ തോളിൽ തട്ടി താഴേക്ക് നോക്കി നിലവിളിക്കുന്നുണ്ടായിരുന്നു.
ലോകത്ത് ഇനിയൊരു ഹിരോഷിമയും നാഗസാക്കിയും ഉണ്ടാകാൻ പാടില്ല എന്ന വലിയ ആശയത്തിന്റെ ഭാഗമായിട്ടാണ് ഹിൽ ടോപ്പ് സ്കൂൾ ‘No more HIROSHIMA, No more NAGASAKI’ എന്നപേരിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളുടെ യുദ്ധവിരുദ്ധ റാലിയും, യുദ്ധവിരുദ്ധ പ്രതിജ്ഞയും, കെജി മുതൽ 12 വരെയുള്ള ക്ലാസുകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സന്ദേശവും കൈമാറിക്കൊണ്ട് ഈ വർഷത്തെ ഹിരോഷിമ, നാഗസാക്കി ദിനാചരണം ലോകസമാധാനം ലക്ഷ്യമാക്കി വിദ്യാർത്ഥികൾക്ക് അറിവ്നുകരുന്നതായി.
ഇന്നത്തെ ഹിരോഷിമ നാഗസാക്കി ദിന പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ ജിംഷാദ് വി നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി സ്കൂളിലെ അക്കാദമിക് കോഡിനേറ്ററും സോഷ്യൽ സയൻസ് അധ്യാപകനുമായ സജിൽ കെ വിദ്യാർഥികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി. സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്കൂൾ ക്യാപ്റ്റൻമാരായ ഷിബിൻ, ധന്യ ടീച്ചർ എന്നിവർ സ്കൂളിലെ ഹിരോഷിമ, നാഗസാക്കി ദിനാചരണ പരിപാടിക്ക് നേതൃത്വം നൽകി.







