Thiruvambady
തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

തിരുവമ്പാടി: തെങ്ങുകയറ്റ തൊഴിലാളി മരക്കാട്ടുപുറം കൽപകശ്ശേരി സത്യൻ (49) ഷോക്കേറ്റ് മരിച്ചു.
തെങ്ങിൽ കയറാനായി ചാരിയ ഇരുമ്പ് ഗോവണി തെങ്ങിൽ നിന്നും തെന്നിമാറി ഇലക്ടിക്ക് ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്.
ഇന്ന് രാവിലെ ഒൻപതു മണിയോടെ ആയിരുന്നു അപകടം.
ഭാര്യ: ശ്രീമതി.
മകൻ: അഖിൽ. സഹോദരങ്ങൾ: ആനന്ദൻ, ഗിരീഷ്കുമാർ, വാസന്തി.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംസ്കാരം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് (28-04-2020- ചൊവ്വ) ഉച്ചകഴിഞ്ഞ് നടക്കും.







