India

നടൻ വിജയ് കുരുക്കിൽ; ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു; മാസ്റ്റർ സിനിമയുടെ ഷൂട്ടിങ് നിർത്തി വെച്ചു

ചെന്നൈ: തമിഴ് സൂപ്പർ താരം വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. നെയ്‌വേലിയിൽ പുരോഗമിക്കുന്ന ‘മാസ്റ്റർ’ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ചാണ് വിജയിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. വിജയിയെ ചോദ്യംചെയ്ത സാഹചര്യത്തിൽ മാസ്റ്റർ സിനിമയുടെ ഷൂട്ടിങ് നിർത്തിവെച്ചു.

എജിഎസ് എന്റർടെയ്ൻമെന്റ് നിർമ്മിച്ച വിജയിയുടെ ‘ബിഗിൽ’ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. എജിഎസ് എന്റർടെയ്ൻമെന്റുമായി ബന്ധപ്പെട്ട 20 ഇടങ്ങളിൽ രാവിലെ മുതൽ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

പ്രൊഡ്യൂസറും ഗോപുരം ഫിലിംസിന്റെ ഉടമയുമായ അൻപുച്ചെഴിയന്റെ വീട്ടിലും ഓഫീസിലും പരിശോധന പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Back to top button