Thiruvambady

കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട്: ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ

തിരുവമ്പാടി :തിരുവമ്പാടി കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ 2019 ജനുവരി 1 മുതൽ 2024 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി ജില്ലാതല ആഭ്യന്തര ഓഡിറ്റ് പരിശോധന റിപ്പോർട്ട്. നവംബർ 12 മുതൽ 16 വരെ നടന്ന പരിശോധനയിൽ സീനിയർ സൂപ്രണ്ട് (ഓഡിറ്റ്) സമർപ്പിച്ച റിപ്പോർട്ടിലാണ് ക്രമക്കേടുകൾ വ്യക്തമായത്.

ഒ.പി., ലാബ് ഫീസ് അടക്കമുള്ള ദിനംപ്രതി വരവുകൾ ബാങ്ക് അക്കൗണ്ടിൽ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതായാണ് പ്രധാനമായും കണ്ടെത്തൽ. 2021 ജൂൺ 8 മുതൽ 2024 സെപ്റ്റംബർ 16 വരെയുള്ള കാലയളവിൽ 1,71,055 രൂപയും 2021 ജൂലൈ 24 മുതൽ 2024 ഒക്ടോബർ 28 വരെയുള്ള കാലയളവിൽ 1,59,359 രൂപയും കുറവുണ്ടായിരുന്നു. വരവുകൾ ബാങ്കിൽ അടക്കാതെയും ഭാഗികമായി അടവാക്കിയും നിലനിര്‍ത്തിയെന്നും കാഷ് ബുക്ക് ദിനംപ്രതി പുതുക്കുന്നതിൽ വീഴ്ചവരുത്തിയെന്നും കണ്ടെത്തി.

ആശുപത്രി വികസന സമിതി ഫണ്ടിൽനിന്ന്‌ 3,56,939 രൂപ നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നു. ഫണ്ട് നിരീക്ഷണത്തിൽ മെഡിക്കൽ ഓഫീസർമാർ വീഴ്ചവരുത്തിയതായാണ് ആരോപണം.

അന്നത്തെ മെഡിക്കൽ ഓഫീസർ ഡോ. നസ്രുൽ ഇസ്ലാമിൽനിന്ന് വിശദീകരണം തേടിയെങ്കിലും ലഭ്യമാകാത്തതിനെ തുടർന്ന് പരാതികൾ ഡി.എം.ഒ., മന്ത്രി, വിജിലൻസ് എന്നിവരിലേക്ക് നീങ്ങിയതോടെയാണ് അവസാന പരിശോധന നടപ്പിലാക്കിയതെന്ന്
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button