പ്രവാസികൾക്ക് തിരികെയെത്താനുള്ള ടിക്കറ്റ് നിരക്ക് അറിയാം

മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള ടിക്കറ്റ് നിരക്കിൽ തീരുമാനമായി. അബുദാബി, ദുബായ് എന്നിവിടങ്ങളിൽനിന്ന് കൊച്ചിയിൽ എത്തുന്നവർ 15,000 രൂപ ടിക്കറ്റിനായി നൽകണം. ദോഹയിൽനിന്ന് കൊച്ചിയിലെത്തുന്നവർ 16,000 രൂപയും ബഹറിനിൽനിന്ന് കൊച്ചിയിലെത്തുന്നവർ 17,000 രൂപയുമാണ് ടിക്കറ്റ് നിരക്കായി നൽകേണ്ടത്.
അമേരിക്കയിൽനിന്ന് ഇന്ത്യയിലെ നാലു വിമാനത്താവളങ്ങളിലേയ്ക്കാണ് സർവീസ് ഉള്ളത്. അവിടങ്ങളിലേയ്ക്ക് എത്തുന്നവർ ഒരുലക്ഷം രൂപയാണ് ടിക്കറ്റിനായി നൽകേണ്ടത്. ലണ്ടനിൽനിന്ന് എത്തുന്നവർക്ക് അമ്പതിനായിരം രൂപയും ധാക്കയിൽനിന്ന് എത്തുന്നവർക്ക് 12,000 രൂപയായിരിക്കും നിരക്ക്. എയർ ഇന്ത്യ മാത്രമായിരിക്കും ഒന്നാം ഘട്ടത്തിൽ സർവീസ് നടത്തുക.
പ്രവാസികളിൽ നിന്ന് ഈടാക്കുന്ന വിമാന ടിക്കറ്റ് നിരക്ക് (ഇന്ത്യൻ രൂപയിൽ)
അബുദാബി-കൊച്ചി 15000
ദുബായ്-കൊച്ചി 15000
ദോഹ-കൊച്ചി 16000
ബഹറിൻ-കൊച്ചി 17000
മസ്കറ്റ്-കൊച്ചി 14000
ദോഹ-തിരുവനന്തപുരം 17000
ക്വാലാലംപൂർ-കൊച്ചി 15000
ബഹറിൻ-കോഴിക്കോട് 16000
കുവൈറ്റ്-കോഴിക്കോട് 19000
പതിനയ്യായിരത്തോളം പേരെയാണ് ആദ്യ ആഴ്ച ഇന്ത്യയിലേയ്ക്ക് മടക്കിക്കൊണ്ടുവരുന്നത്. നാവിക സേനയുടെ രണ്ടു കപ്പലുകൾ മാലിദ്വീപിലേയ്ക്കും ഒരു കപ്പൽ ദുബായിലേയ്ക്കും പുറപ്പെട്ടു.







